Friday, December 11, 2009

ഇത് ഫോര്‍‌വേഡ് ചെയ്യാമോ , സാറുന്മാരേ ????

www.kasaragodvartha.com
the first specialized local news portal in malayalam; it is
KASARAGOD's OWN PORTAL

brings Latest MALAYALAM and English news from your homeland. The
portal also covers ethnicity, views, art, culture, education, career,
sports, business, entertainment etc. along with state news, national
and world news. Actually it is linking our homeland to Malayalees in
Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh,
Gujarat and the world specially Gulf countries simultaneously


ടിന്റുമോന്‍ രണ്ടു ദിവസമായി ആകെ ടെന്‍ഷനിലാണ് . കൃത്യമായി പറഞ്ഞാല്‍
തിങ്കളാഴ്‌ച രാവിലെ മുതല്‍ ടിന്റു‌മോന് ടെന്‍‌ഷന്‍ തുടങ്ങിയതാണ്.
ടിന്റുമോന് ഒരു മെയില്‍ കിട്ടി. ആ മെയില്‍ ആര്‍ക്കെങ്കിലും
അയച്ചുകൊടുത്താല്‍ പോലീസ് പിടിക്കുമോന്ന് പേടി അയച്ചുകൊടുക്കാതിരുന്നാല്‍
കൂട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നുള്ള വിചാരം. ഈ രണ്ട്
അവസ്ഥകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ടിന്റു‌മോന് ടെന്‍‌ഷനോട്
ടെന്‍ഷന്‍. ഒരു 'വ്യാജവീട് 'അയച്ചുകൊടുത്തതിന്റെ ടെന്‍‌ഷന്‍
കഴിഞ്ഞതേയുള്ളു.... വീട് അയച്ചു കൊടുത്തതിന്റെ പേരില്‍ പോലീസ് വന്ന്
തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കുന്നതും ആരും കാണാതെ സിഡ്രൈവിലെ പ്രോഗ്രാം
ഫയലില്‍ ഇട്ടിരുന്ന തന്റെ കാമുകി തിന്റു‌മോളുടെ ഫോട്ടോ
വീട്ടിലെല്ലാവരുംകാണുന്നതും പോലീസ് പിടിച്ചുകൊണ്ടു പോകുന്ന തന്നെ
തിന്റു‌മോളുടെ അപ്പന്‍ വെട്ടുകത്തിയുമായി വന്ന് വെട്ടുന്നതും
സ്വപ്നത്തില്‍ കണ്ട് ടിന്റു‌മോന്‍ ഞെട്ടിയുണര്‍ന്നത് ഒരാഴ്ചയാണ് .
വീടെല്ലാം ആറിത്തണുത്ത് നില്‍ക്കുമ്പോഴാണ് പുതിയ മെയില്‍ വരുന്നത്.
മെയിലിന്റെ രൂപമാണ ങ്കിലും സംഗതി ആരും 'ഉണ്ടാക്കി' വിട്ടതല്ല.
പത്രത്തില്‍ വന്ന ഒരു ഫോട്ടോയാണ് തിങ്കളാഴ്ച് ടിന്റുമോന് കിട്ടിയത് ...

പോലീസിന് ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് സിന്‍‌ഡിക്കേറ്റ് പത്രങ്ങളില്‍
വന്ന വാര്‍ത്തയാണ് മെയിലില്‍ വന്നിരിക്കുന്നത്. മന്ത്രി പോലീസ് എന്ന്
എഴുതിയപ്പോള്‍ ഒരെല്ല് കൂടിപോയതാണ് പ്രശ്നമായതും ഒരെല്ല് കൂടുതലാണന്ന്
പറഞ്ഞ് പത്രങ്ങളൊക്കെ വാര്‍ത്തയാക്കിയതും. നമ്മുടെ പോലീസ് പാവമാണന്ന്
ടിന്റുമോന് അറിയാം. കള്ളന്മാരെപിടിക്കാന്‍ നേരം നമ്മുടെ പോലീസിന്
എല്ലുതന്നെയില്ലന്നാ‍ണ് എല്ലാവരും പറയുന്നത്. ഹെല്‍മറ്റ് ഇല്ലാത്തവരെ
പിടിക്കാന്‍ റോഡിലോട്ട് ഇറങ്ങിയാല്‍ പോലീസിന് ഒരെല്ല് കൂടുതലും ആവും ..
മന്ത്രി അധികത്തില്‍ ഇട്ടുകൊടുത്ത എല്ല് ഊരാന്‍മറ്റൊരാള്‍ വന്നു. എല്ല്
മാറ്റിയപ്പോള്‍ 'POLLICE' 'POL ICE' ആയി..

ടിന്റു‌മോന്റെ ഗവേഷ്ണം 'POL ICE' നെ ചുറ്റുപ്പറ്റിയായി. ആധുനിക
ഉത്തരാധുനിക സാഹിത്യകൃതികളെ വലിച്ചുകീറി വിശകലനം ചെയ്യുന്നതുപോലെ മോഡേണ്‍
ആര്‍ട്ടിലെ നിറങ്ങളും വരകളും ബിംബങ്ങളും ഭൂതകണ്ണാടികൊണ്ട് നോക്കി
മൂര്‍ത്തവും അമൂര്‍ത്താവുമായ ജീവിതത്തിന്റെ അര്‍ത്ഥവ്യാതിയില്‍
എത്തിക്കുന്നതുപോലെ ടിന്റുമോനും 'POL ICE' നെ വിശകലനം ചെയ്തു. പോള്‍
ഇപ്പോള്‍ പോലീസിന് ഒരു തലവേദനയായിത്തീര്‍ന്നിരിക്കുവാണല്ലോ? ഒരു
ബൈക്കുകാരനെ ഇടിച്ചുവീഴ്‌ത്തിയ പോള്‍ മുത്തൂറ്റിനെ തങ്ങളുടെ
ക്വൊട്ടേഷന്‍‌പോലും മാറ്റിവച്ച് പൌരബോധത്തില്‍ തിളച്ചുമറിഞ്ഞ 'ഗുണ്ടകള്‍'
എന്‍ഡോവറിനെ ചെയ്സ് ചെയ്ത് കുത്തികൊലപെടുത്തിയ മുതല്‍ പോലീസും പോളും
തമ്മിലുള്ള
ബന്ധം ആരംഭിക്കുന്നു. അവസാനം പഴുതടച്ച് പൂര്‍ത്തിയാക്കിയ 'തിരക്കഥ'യില്‍
മുഴുവന്‍ അബദ്ധങ്ങളാണന്ന് പറഞ്ഞ് കോടതി ആ കുറ്റപത്രം ഇന്നലെ തിരിച്ചും
കൊടുത്തു. പോളും 'എസ്' കഠിയും ഇപ്പോഴും നമ്മുടെ പോലീസിനെ വട്ടം
കറക്കുകയാണ്. ആരാണ് വട്ടം കറക്കുന്നതെന്ന് ചോദിച്ചാല്‍ ഒരുത്തരവും ഇല്ല.
ആരോ ഒരാള്‍ ... കുട്ടിച്ചാത്തന്‍ സിനിമകളിലൊക്കെ കണ്ടിട്ടില്ലേ അദൃശ്യനായ
ഒരാള്‍ വടിയെടുത്ത് വില്ലന്മാരെഓടിക്കുന്നത് കണ്ടിട്ടില്ലേ? അങ്ങനെയുള്ള
ആരോ ഒരാളാണ് നമ്മുടെ പോലീസിനേയും വട്ടം കറക്കൂന്നത്. പോള്‍ വധക്കേസിലെ
നല്ലവരായ രണ്ടുപേരെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക്
കൊണ്ടുവന്നപ്പോള്‍ വരുന്നവഴിക്ക് തന്നെ സിനിമാ‌സ്റ്റൈലില്‍ വാഹനം ഓടിച്ച്
അതില്‍ ഒരു പൊലീസ് ഓഫീസര്‍ ചാടിക്കയര്‍ ചൂടോടെ അവരെ ചോദ്യം ചെയ്‌തത്
പോലീസിന് സത്‌കീര്‍ത്തി തന്നെയാണ് നല്‍കിയത്.

പോള്‍ പോലീസിനെ ഐസ് ആക്കുമെന്നാണോ അതോ പോളിനെ പോലീസ് ഐസ് ആക്കുമെന്നാണോ
അതോ പോള്‍ വധക്കേസ് ഫ്രീസറില്‍ തന്നെ ഇരിക്കുമെന്നാണോ 'POL ICE'
എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് മാത്രം ടിന്റുമോന് മനസിലായില്ല.
അവരവരുടെ മനോധര്‍മ്മത്തിന് അനുസരിച്ച് അര്‍ത്ഥവ്യാപ്തികള്‍
കണ്ടെത്താവുന്ന ഒരു വാക്കായി 'POL ICE' മാറട്ടെ എന്നാണ് ടിന്റുമോന്റെ
അഗ്രഹം...

മുകളിലെ ഫോട്ടോ പത്തുപേര്‍ക്ക് അയച്ചു കൊടുത്താല്‍ അപകീര്‍ത്തികരമായ
മെയില്‍ അയച്ചതിന് തന്നെ പോലീസ് അറസ്റ്റുചെയ്യുമോ എന്നാണ് ടിന്റുമോന്
അറിയേണ്ടത് .. താന്‍ ഈ ഫോട്ടോ അയക്കാതിരുന്നാല്‍ ഉണ്ടായ അപകീര്‍ത്തി
സത്കീര്‍ത്തിയായി മാറുമോ എന്ന് ടിന്റുമോന് അറിയില്ല.ഏതായാലും ടിന്റുമോന്
ഒന്നറിയാം തന്റെ ക്ലാസ്‌ടീച്ചര്‍ ഇതുവരെ സ്കൂളിന്റെ പേര്
തെറ്റിച്ചെഴുതിയിട്ടില്ല.....

:: ടിന്റുമോന്‍ സ്പെഷല്‍ ::

തിന്റുമോള്‍ :: "ടിന്റു മോനേ ... വ്യാജ ഈമെയില്‍ അയച്ച ആളുകളെ പിടിച്ചത്
വ്യാജ സിഡി ഉണ്ടാക്കിയതിന് സസ്‌പെന്‍ഷന്‍ കിട്ടിയ ആളാണന്ന് !! "

ടിന്റുമോന്‍ :: "കാല്‍ക്കള്ളനെ പിടിക്കാന്‍ അരക്കള്ളനെങ്കിലും വേണമെന്ന്
പറയുന്നത് ശരിയാ ..."


Sent by Vijesh

No comments:

Post a Comment

 
Copyright © 2011. Fun for you | Kasaragod | KasaragodVartha . All Rights Reserved